Interpol issues Blue Corner notice against godman Nithyananda<br />ബലാത്സംഗം, ലൈംഗീക പീഡനം തുടങ്ങിയ കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ടതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് പാലായനം ചെയ്ത സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാന്ദയ്‌ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നിത്യാനന്ദയെ കണ്ടെത്തുന്നതിനായി ഇന്ത്യയില്‍ നിന്ന് പാലായനം ചെയ്ത ഉടനെ ഗുജറാത്ത് പോലീസ് ഇന്റര്‍ പോളിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.